X
    Categories: indiaNews

ഗ്യാന്‍വാപി കേസ്: മസ്‍ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി

ഗ്യാന്‍വാപിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടിയതിനെതിരായ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയാണു കോടതി തള്ളിയത്. ക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടാന്‍ ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതില്‍ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു. ഇതില്‍ മസ്ജിദ് കമ്മിറ്റിയും യു.പിയിലെ സുന്നി വഖഫ് ബോര്‍ഡും ശക്തമായി എതിര്‍ത്തിരുന്നു.

ഈ എതിര്‍പ്പുകള്‍ തള്ളിയാണ് ഹരജികള്‍ നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹരജികള്‍ക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമാകില്ലെന്നു കൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹരജികളില്‍ 6 മാസത്തിനകം വാദം കേട്ടു തീരുമാനമെടുക്കാന്‍ വാരണാസി ജില്ലാ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്യാന്‍വാപിയില്‍ ഇനിയും സര്‍വേ ആവശ്യമാണെങ്കില്‍ അതുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

 

webdesk13: