X
    Categories: indiaNews

ഗ്യാന്‍വാപി: തിങ്കളാഴ്ചയും വാദം തുടരും

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനക്ക് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന ഉത്തരവ് 7 ചട്ടം 11 അനുസരിച്ചുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിന്മേല്‍ വരാണസി ജില്ലാ കോടതിയില്‍ തിങ്കളാഴ്ചയും വാദം തുടരും. മസ്ജിദ് പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റിയുടെ വാദമാണ് ഇന്നലെ നടന്നത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും കമ്മിറ്റി ആവര്‍ത്തിച്ചു.

1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹര്‍ജി നിലനില്‍ക്കില്ല. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ഓഗസ്റ്റ് 15ല്‍ നിന്ന് ആരാധാനാലയങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്. 1947 ഓഗസ്റ്റ് 15ന് മുമ്പ് ഗ്യാന്‍വാപി മസ്ജിദിന്റെ സ്വഭാവം സംബന്ധിച്ച് യാതൊരു ആക്ഷേപമോ പരാതികളോ ഉയര്‍ന്നിട്ടില്ല. ആരും നിയമസംവിധാനങ്ങളില്‍ പരാതിപ്പെട്ടിട്ടുമില്ല. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ക്കു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ വാദിച്ചു. തിങ്കളാഴ്ചയും മസ്ജിദ് കമ്മിറ്റിയുടെ വാദം തന്നെയായിരിക്കും കേള്‍ക്കുക.

web desk 3: