X

‘ഞാന്‍ നിരീശ്വരവാദിയാണ്, ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പുമില്ല’; അശോകന്‍

ന്യൂഡല്‍ഹി: ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹാദിയ കേസില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പിതാവ് അശോകന്‍. താന്‍ നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല. മകളുടെ മതമല്ല പ്രശ്‌നമെന്നും, അവളുടെ സുരക്ഷയിലാണ് തന്റെ ആശങ്കയെന്നും അശോകന്‍ പറഞ്ഞു.

ഹാദിയയെ യെമനിലേക്ക് കൊണ്ടു പോകുന്നതിന് നീക്കം നടന്നിരുന്നുവെന്ന് അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹാദിയയെ യെമനിലേക്ക് കൊണ്ടു പോകാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കോടതി വിളിച്ചു വരുത്തി പരിശോധിക്കണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം സേലത്തെ കോളേജില്‍ ഹോമിയ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഹാദിയ. വീട്ടില്‍ പീഡനം നേരിട്ടിരുന്നുവെന്നും അമ്മ മയക്കുമരുന്ന് ഭക്ഷണത്തില്‍ കലക്കി തരാന്‍ ശ്രമിച്ചിരുന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. രാഹുല്‍ ഈശ്വര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പറഞ്ഞ ഹാദിയ പിന്നീട് ഈ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു.

chandrika: