X
    Categories: MoreViews

ഹാദിയ കേസ്; കേരള സര്‍ക്കാര്‍ ആര്‍ക്കൊപ്പം?

ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ എടുത്ത നിലപാട് വിവാദമാകുന്നു. ഹാദിയയെ കോടതി കേള്‍ക്കുമോ എന്ന കാര്യത്തില്‍ രണ്ടര മണിക്കൂറോളം അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പാശ്ചാത്തലം പരിശോധിക്കണമെന്ന എന്‍.ഐ.എയുടെ വാദവും അടച്ചിട്ട മുറിയിലായിരിക്കണം കേസ് പരിഗണിക്കേണ്ടതെന്ന അഛന്‍ അശോകനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങളും രണ്ടര മണിക്കൂറോളമാണ് കോടതിയില്‍ നടന്നത്.

അതേസമയം സുപ്രിം കോടതിയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഹാദിയയുടെ നീതി വൈകിപ്പിക്കുന്നതായിരുന്നു എന്ന ആരോപണം ശക്തമാണ്. എന്‍.ഐ.എ യുടെ ആരോപണങ്ങള്‍ പരിശോധിച്ച ശേഷമേ ഹാദിയയെ കേള്‍ക്കേണ്ടതുള്ളൂ എന്നായിരുന്ന സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭഷകന്‍ ഗിരി കോടതിയെ അറിയച്ചത്. ഇത് ഹാദിയയെ കേള്‍ക്കാനുള്ള കോടതി നിലപാടിനെ മനഃപ്പൂര്‍വ്വം നീട്ടികൊണ്ടുപോകല്‍ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ സുപ്രീം കാടതി ഈ ആവശ്യം തള്ളി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് മലയാളത്തില്‍ മറുപടി പറഞ്ഞ ഹാദിയക്ക് ഭാഷാ സഹായം നല്‍കിയത് അഡ്വ: വി. ഗിരിയായിരുന്നു.

പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കിയിരുന്നു.

”മതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീട് വിട്ടത്. പഠനം പൂര്‍ത്തിയാക്കണം പക്ഷെ സര്‍ക്കാറിന്റെ ചിലവില്‍ വേണ്ട ഭര്‍ത്താവ് പഠന ചിലവ് വഹിക്കും, തന്നെ മനുഷ്യനായി പരിഗണക്കണം. ഭര്‍ത്താവിനെ കാണണം, ഭര്‍ത്താവാണ് തന്റെ രക്ഷാകര്‍ത്താവ്” ഹാദിയ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

chandrika: