X

ഹജ്ജ്: മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കരിപ്പൂർ ഈ വർഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷന്മാർ ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവ്വഹിക്കുവാൻ മെഹ്‌റം (ആൺതുണ) ഇല്ലാത്ത സ്ത്രീകൾക്കായി രാജ്യത്താകെ 500 സീറ്റുകൾ നീക്കിവച്ചു.

ഇതിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിച്ച്‌ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അവസാന തിയ്യതി 2024 മാർച്ച് 15 ആണ്. (ഹജ് ഹൗസ് 0483 2710717)

webdesk14: