X
    Categories: Newsworld

യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടത് അരലക്ഷം റഷ്യന്‍ സൈനികര്‍

മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ അമ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് സ്വതന്ത്ര റഷ്യന്‍ മാധ്യമങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 2022 ഫെബ്രുവരിക്കും 2023 മെയ്ക്കും ഇടയില്‍ റഷ്യയില്‍ 50 വയസിന് താഴെയുള്ള എത്ര പേര്‍ മരിച്ചുവെന്ന് പരിശോധിച്ചാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്ക് തയാറാക്കിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു.

യുദ്ധത്തില്‍ സൈനിക ഭാഗത്തുണ്ടായ ആളപായത്തിന്റെ കണക്കുകള്‍ റഷ്യയും യുക്രെയ്‌നും മറച്ചുവെക്കുകയാണ്. ശത്രുവിന്റെ ആളപായം പെരുപ്പിച്ചു കാണിക്കാനാണ് രണ്ടു പക്ഷവും ശ്രമിക്കുന്നത്. ആറായിരത്തോളം സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ സമ്മതിച്ചിട്ടുണ്ട്. അതേസമയം യുക്രെയ്‌നിലെ സപോരിജിയയില്‍ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സഹായ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടത്തിലാണ് റഷ്യ ബോംബിട്ടത്. 13 പേര്‍ക്ക് പരിക്കുണ്ട്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഫോട്ടോ യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. എന്നാല്‍ വാര്‍ത്ത റഷ്യ നിഷേധിച്ചു.

webdesk11: