X

മകളെ ശല്യം ചെയ്യുന്നത് വിലക്കി; ജനലിലൂടെ പാമ്പിനെ ഇട്ട് പിതാവിനെ കൊല്ലാന്‍ ശ്രമം, പ്രതി പിടിയില്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ പാമ്പിനെ കൊണ്ട് കൊല്ലിക്കാന്‍ ശ്രമിച്ച പ്രതി പിടിയിലായി. കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് രാത്രി പാമ്പിനെ തുറന്നുവിട്ടത്. പ്രതി കോടന്നൂര്‍ സ്വദേശി എസ്.കെ സദനത്തില്‍ കിച്ചു (30)വിനെ പൊലീസ് പിടികൂടി.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ കിട്ടു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.

 

webdesk14: