X
    Categories: CultureMoreViews

രാഹുലുമായി കൂടിക്കാഴ്ച നടത്താത്തത് അബദ്ധമായെന്ന് ഹാര്‍ദിക് പട്ടേല്‍

മുംബൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാമായിരുന്നുവെന്ന് പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക്ക് പട്ടേല്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാഹുലിനെ കണ്ട് ചര്‍ച്ച നടത്താതിരുന്നത് തനിക്ക് രാഷ്ട്രീയ അബദ്ധമായെന്ന് ഹാര്‍ദിക് തുറന്നു പറഞ്ഞത്.

മമതാ ബാനര്‍ജി, നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവരുമായി തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ ചര്‍ച്ച നടത്തിയിരുന്നു. അതുപോലെ രാഹുലിനെ കാണുന്നതിലും ചര്‍ച്ച നടത്തുന്നതിലും തെറ്റില്ലായിരുന്നു. എന്നാല്‍ ആ ചര്‍ച്ച നടക്കാതെ പോയത് ബി.ജെ.പിക്ക് നേട്ടമായെന്ന് ഹാര്‍ദിക്ക് തുറന്നു പറഞ്ഞു.

ഇക്കാര്യത്തില്‍ തനിക്ക് വലിയ പിഴവ് പറ്റി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നടന്നിരുന്നെങ്കില്‍ ബി.ജെ.പി 76 സീറ്റില്‍ ഒതങ്ങുമായിരുന്നുവെന്നും ഹാര്‍ദിക് വ്യക്തമാക്കി. 182 സീറ്റില്‍ 99 സീറ്റ് നേടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: