X
    Categories: Views

ലഷ്‌കര്‍ ഭീകരരുമായി ബന്ധമെന്ന് കുപ്രചരണം; ആമിര്‍ ഖാനൊപ്പമുള്ള ഈ താടിക്കാര്‍ ആരൊക്കെ?

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കെ, യുദ്ധത്തിനെതിരെ ശബ്ദിക്കുന്ന രാജ്യത്തെ പ്രമുഖരെയും മുസ്‌ലിം പേരുള്ള സെലിബ്രിറ്റികളെയും ‘രാജ്യദ്രോഹി’കളും ‘പാക് ചാരന്‍’മാരും ആയി ചിത്രീകരിച്ചു കൊണ്ടുള്ള സംഘ് പരിവാര്‍ കാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അരവിന്ദ് കേജ്രിവാള്‍, ഓംപുരി, ബര്‍ഖാ ദത്ത്, മാര്‍ക്കണ്‌ഠേയ കട്ജു, ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രാജ്ദീപ് സര്‍ദേശായി, സീതാറാം യെച്ചൂരി, സാനിയ മിര്‍സ, പി. ചിദംബരം… തുടങ്ങി ‘പാക് ചാര’പ്പട്ടം കിട്ടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്.

നിഷ്‌കളങ്കരെ വീഴ്ത്താന്‍ കെട്ടിച്ചമച്ച ‘തെളിവു’കളോടെയാണ് യുദ്ധാനുകൂല കാംപെയ്‌നുകള്‍ തകര്‍ക്കുന്നത്. 2015-ല്‍ ആമിര്‍ ഖാനെതിരെ പ്രചരിച്ച വ്യാജ പോസ്റ്റ് പൊടിതട്ടിയെടുത്താണ് പുതിയ വിദ്വേഷ പ്രചരണം. വെള്ള വസ്ത്രം ധരിച്ച സമൃദ്ധമായ താടിയുള്ള രണ്ടു പേര്‍ക്കിടയില്‍ ആമിര്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം ‘ആമിര്‍ ഖാന്‍ ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം’ എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലെ സംഘ് അനുകൂല ഗ്രൂപ്പുകളിലുമെല്ലാം ചിത്രം പ്രചരിക്കുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍, ഹജ്ജ് കര്‍മത്തിനായി മക്കയില്‍ പോയപ്പോള്‍ എടുത്തതാണ് ആമിറിന്റെ ഈ ചിത്രം. കൂടെയുള്ള രണ്ടുപേരും പ്രശസ്തരായ പാക് പൗരന്മാര്‍. വലതുവശത്തുള്ളത് ഇസ്ലാമിക പ്രഭാഷകനും പ്രചാരകനുമായ താരിഖ് ജമീല്‍ ആണ്. ഭീകരവാദ സംഘടനകളുമായി ഒരു ബന്ധവുമില്ലാത്ത താരിഖ് സമാധാന പ്രചരണത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. 2014-ല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് അംബാസഡര്‍ താരിഖ് ജമീലിനെ സന്ദര്‍ശിച്ചിരുന്നു. തെഹ്‌രീകെ ഇന്‍സാഫ് തലവന്‍ ആമിര്‍ ഖാന്‍ 2014-ല്‍ നടത്തിയ രാഷ്ട്രീയ റാലിയുടെ പേര് ‘സുനാമി മാര്‍ച്ചി’ല്‍ നിന്ന് ‘ആസാദി (സ്വാതന്ത്ര്യം) മാര്‍ച്ച്’ ആയി മാറ്റാന്‍ ഉപദേശിച്ചത് താരിഖ് ജമീല്‍ ആണ്.

ആമിര്‍ ഖാന്റെ ഇടതുവശത്തുള്ളത് റെക്കോര്‍ഡിങ് ആര്‍ട്ടിസ്റ്റും ടെലിവിഷന്‍ അവതാരകനും നടനും ഫാഷന്‍ ഡിസൈനറുമായ ജുനൈദ് ജംഷാദ്

chandrika: