X
    Categories: indiaNews

ഹാത്രസ് കേസില്‍ പ്രതികളായവര്‍ കുറ്റക്കാരല്ല, തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് ബിജെപി നേതാവ്

ഹാത്രസ്: ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വിഷയത്തിലുള്ള പ്രതിഷേധം തുടരുന്നതിനിടെ ഉന്നത ജാതിക്കാരുടെ യോഗം വിളിച്ച് ബിജെപി മുന്‍ എംഎല്‍എ. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രാജ്‌വീര്‍ പഹല്‍വാനാണ് ഉന്നത കുല ജാതരുടെ യോഗം വിളിച്ചത്. യുപി പൊലീസിന്റെ അനുമതിയോടു കൂടി നടത്തിയ യോഗത്തില്‍ പ്രതികളെ വെള്ളപൂശിയാണ് സംസാരിച്ചത്. പത്തൊമ്പതുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതികളായവര്‍ കുറ്റക്കാരല്ലെന്ന് ബിജെപി യോഗത്തില്‍ ഇദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെയും രാജ്‌വീര്‍ പഹല്‍വാന്‍ സ്വാഗതം ചെയ്തു. സിബിഐ അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും നുണപരിശോധനക്ക് പെണ്‍കുട്ടിയുടെ കുടുംബം തയ്യാറാകാത്തത് സംശായ്പദമാണെന്നും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെയ എഫ്‌ഐആറിട്ട് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അഭിഭാഷകര്‍ ഉള്‍പെടെ ഏകദേശം 500ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തെ കാണുമെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്നതിനായി തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിക്കുമെന്നും രാജ്‌വീര്‍ പഹല്‍വാന്‍ പറഞ്ഞു. കോവിഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് അഞ്ഞൂറോളം പേര്‍ എംഎല്‍എയുടെ വീട്ടില്‍ തടിച്ചുകൂടിയത്.

 

 

web desk 1: