X

ഹാത്രസ് കൂട്ടബലാത്സംഗം; അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഹാത്രസ് കൂട്ടബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചയില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് സൂപ്രണ്ട് അടക്കമുള്ള അഞ്ച് പേര്‍ക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രാജ്യമാകെ പ്രതിഷേധം രൂക്ഷമായി അലയടിക്കുന്നു.

കൂട്ടബലാത്സംഗത്തെക്കുറിച്ച്  അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 14 നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സെപ്റ്റംബര്‍ 29 ലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

 

web desk 1: