X

പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു; യുവാവിന്റെ കൈപ്പത്തി അറ്റുപോയി

പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂര്‍ ചെറുതുരുത്തി വട്ടപറമ്ബില്‍ ബംഗ്ലാവ് വീട്ടില്‍ നിബിന്റെ(22) വലതുൈകപ്പത്തിയാണ് അറ്റുപോയത്.

മതില്‍ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാര്‍ ഒളിവിലാണ്. നിബിന്റെ ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

web desk 3: