X

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നിലവിലെ ചൂടിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഇതില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന താപനില 35 ഡിഗ്രിവരെ ആകാം എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

webdesk14: