X
    Categories: indiaNews

ആധാറിന് സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആധാര്‍ മാതൃകയില്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത് മിഷന്റെ കീഴില്‍ നടപടികള്‍ തുടങ്ങി.

രാജ്യത്തെ പൗരന്മാരുട സമ്പൂര്‍ണ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ തിരിച്ചറിയല്‍ രേഖയില്‍ ഉള്‍പെടുത്തും. അതേസമയം പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ആരോഗ്യ തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് അടിയന്തര ചികിത്സ വീടുകളില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. തിരിച്ചറിയില്‍ രേഖയില്‍ വ്യകതിഗത വിവര ശേഖരണം, ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കല്‍ എന്നിവ നടപ്പാക്കും.

web desk 1: