X

ഗുജറാത്തില്‍ അധ്യാപക സംഗമത്തില്‍ വികാരഭരിതമായ നിമിഷങ്ങള്‍; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ അവഗണിക്കപ്പെടുന്ന അധ്യാപക സമൂഹത്തിന്റെ കഷ്ടതകള്‍ നേരിട്ടറിയാനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യാപികയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ട് ടൈം അധ്യാപികയായ രഞ്ജന അവാസ്ഥിയെ ആയിരുന്നു രാഹുല്‍ ഇപ്രകാരം ആശ്വസിപ്പിച്ചത്. എന്നാല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അഹമ്മദാബാദില്‍ സംഭവിച്ചത്

സംസ്‌കൃതത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ഞാന്‍ 1994ലാണ് ജോലിയിലെത്തുന്നത്്. 22 വര്‍ഷമായി ജോലിചെയ്യുന്ന എനിക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളം വെറും 12,000 രൂപയാണ്. പ്രസവാവധി പോലും ഞങ്ങള്‍ക്ക് നിഷേധിക്കുകയാണ്. അങ്ങേയറ്റം ദുരിതപൂര്‍ണമാണ് ജീവിതം, കണ്ണീരാല്‍ ഇടറിയ ശബ്ദത്തില്‍ രഞ്ജന പറഞ്ഞു.


ദുരിത കഥകേട്ട് ടീച്ചറുടെ അരികിലേക്ക് രാഹുല്‍ എത്തിയതോടെ പിന്നെ വികാരനിര്‍ഭര രംഗങ്ങളാണുണ്ടായത്. രഞ്ജനയുടെ ദുരിത കഥ കേട്ടുനിന്ന രാഹുല്‍ ഒരുനിമിഷം തരിച്ചുനിന്നു. പിന്നീട് മൈക്ക് കയ്യിലെടുത്തു പറഞ്ഞു ‘ചില സമയങ്ങളില്‍ ചില ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം നല്‍കാനാകില്ല.’ എന്നിട്ട് മൈക്ക് താഴെവെച്ച് ആള്‍ക്കൂട്ടത്തിനിടയിലെ അധ്യാപികയുടെ അടുത്തേക്കെത്തി, അവരെ ചേര്‍ത്തുകെട്ടിപ്പിടിച്ചു. രാഹുലിന്റെ ചുമലിലേക്ക് ചാഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. രാഹുലിനെ കെട്ടിപ്പിടിച്ച ടീച്ചര്‍, നിങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ ദുരിതം കാണണമെന്ന് അഭ്യാര്‍ഥിക്കുകയായിരുന്നു. രാഹുലിന്റെ അപ്രതീക്ഷിത നടപടി കൂടിനിന്നവരുടെയും മനസ്സിനെ തൊടുന്നതായി.

‘തന്നെപ്പോലുള്ള സംസ്ഥാനത്തെ ആയിരക്കണക്കിന് പാര്‍ട് ടൈം അധ്യാപകര്‍, പ്രാഥമിക അവകാശങ്ങള്‍ പോലും കിട്ടാതെ ദുരിതത്തിലാണെന്നായിരുന്നും ടീച്ചര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്, വളരെ തുച്ഛമായ ശമ്പളത്താലാണ് ജോലിചെയ്യുന്നത്, മെഡിക്കല്‍ അവധിയില്ല, പെന്‍ഷന്‍ പറ്റാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേ എനിക്കൂള്ളു. രഞ്ജന രാഹുലിനോടായി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അധ്യാപകരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ നടത്തിയ കൂട്ടായ്മയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയിലെ ദുരിതം തുറന്നു കാട്ടുന്നതായത്.

chandrika: