X

കേരളത്തില്‍ ചൂട് കൂടും; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്‌

സംസ്ഥാനത്ത് ചൂട് കൂടും. നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ  നാളെ താപനില ഉയരും. ആലപ്പുഴ കോഴിക്കോട് കോട്ടയം ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നാളെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

 

webdesk14: