X
    Categories: MoreViews

ഫ്രീയാവാനൊരുങ്ങി അഫ്രീദി

കാറാച്ചി: ഫ്രീലാന്‍സ് ക്രിക്കറ്ററാകന്‍ ഒരുങ്ങി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ഇതിന്റെ ഭാഗമായി ലോകത്തെമ്പാടും നടക്കുന്ന ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് അഫ്രീദിയുടെ തീരുമാനം. കറാച്ചി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ഒരു പരുപാടിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘എനിക്ക് ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കണം, ഇതിന്റെ ഭാഗമായി ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും വിവിധ ലീഗുകളില്‍ കളിക്കാനും ആണ് എന്റെ തീരുമാനം’ 37കാരനായ അഫ്രീദി പറയുന്നു.
കഴിഞ്ഞ ലോകകപ്പ് ടി20യിലാണ് അഫ്രീദി അവസാനമായി പാകിസ്താന്‍ ടീമില്‍ കളിച്ചത്. അന്ന് നായകനായിരുന്നു. എന്നാല്‍ പാകിസ്താന് മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പാകിസ്താനില്‍ സജീവമാണ് അഫ്രീദി. പുതിയ തീരുമാനത്തോടെ വെസ്റ്റിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാഡ്, ന്യൂസിലന്‍ഡ് താരം ബ്രണ്ടര്‍ മക്കല്ലം എന്നിവരെ പോലെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ക്രിക്കറ്റ് ലീഗുകളില്‍ അഫ്രീദിയും ഉണ്ടാകുമെന്നാണ് സൂചന. ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാകിസ്താന്‍ (യുഎഇ), ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ക്രിക്കറ്റ് ടി20 ലീഗുകള്‍ നടക്കുന്നത്. പാകിസ്താനായി 43 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുളള അഫ്രീദി നാല്‍പത് വിക്കറ്റും 597 റണ്‍സും നേടിയിട്ടുണ്ട്. ഇപ്പോഴത്തെ പാക് ഏകദിന ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് അഫ്രീദി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പാകിസ്താനായി മൂന്ന് ഫോര്‍മാറ്റിലും നായകനാകാന്‍ സര്‍ഫറാസിന് കഴിയുമെന്ന് അഫ്രീദി പറഞ്ഞു.

chandrika: