X

ഗവാസ്‌കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: എ.ഡി.ജി.പി സുദേശ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ തിരുവന്തപുരത്തെ പോലിസ് ഉദ്യോഗസ്ഥനായ ഗവാസ്‌കറിന്റെ അറസ്റ്റ് അടുത്തമാസം നാല് വരെ ഹൈക്കോടതി തടഞ്ഞു. എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഗവാസ്‌കറിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി.

തിരുവനന്തപുരം കനകക്കുന്നില്‍ വച്ചാണ് പോലിസ് െ്രെഡവറായ ഗവാസ്‌കറെ ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് അക്രമിച്ചതെന്നാണ് ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പോലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ഗവാസ്‌ക്കര്‍ ആവശ്യപ്പെടുന്നത്. രണ്ടുപേരുടേയും പരാതികളിലെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹോക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി അടുത്തമാസം നാലിന് വീണ്ടും പരിഗണിക്കും.

അതേസമയം, ഗവാസ്‌കറിനെതിരെ എ.ഡി.ജി.പി സുധേഷ് കുമാര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഗവാസ്‌കര്‍ അലക്ഷ്യമായി വാഹനമോടിച്ചിരുന്നതായാണ് എ.ഡി.ജി.പിയുടെ പരാതി. ഇങ്ങനെയാണ് ഗവാസ്‌കറിന്റെ കഴുത്തിന് പരിക്കേറ്റത്. തനിക്ക് സുരക്ഷാ ഭീഷണയുണ്ടെന്നും സുധേഷ് കുമാര്‍ പരാതിയില്‍ പറഞ്ഞു.

chandrika: