X

കേരളത്തില്‍ നിന്ന് നോക്കുകൂലി തുടച്ചു നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കണമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നത് കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് കോടതി പറഞ്ഞു. കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നതിനും ഇത് കാരണമാകുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമര്‍ശിച്ചു.

നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

web desk 1: