X

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജ്ഞാപനമിറക്കി. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷ പരീക്ഷകളാണ് മെയ് മാസത്തില്‍ നടക്കുക.

പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് അഞ്ച് ആണ്. ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷ നടക്കുക. നിരന്തര മൂല്യനിര്‍ണ്ണയം, പ്രായോഗിക മൂല്യനിര്‍ണ്ണയം, ആത്യന്തിക മൂല്യനിര്‍ണ്ണയം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം.

ജില്ലയില്‍ 29 സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിര്‍ന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമാണ്.

webdesk13: