X

ഹയര്‍ സെക്കന്ററി; പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വാര്‍ഷിക പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി 31 വരെ അപേക്ഷിക്കാം. ഇരട്ടമൂല്യനിര്‍ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയമോ സൂക്ഷ്മ പരിശോധയോ ഉണ്ടായിരിക്കില്ല. ഇവയുടെ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാം. സ്‌കൂളുകളിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫോം അതത് സ്‌കൂളുകളില്‍നിന്ന് ലഭിക്കും ഒരു പേപ്പര്‍ പുനര്‍ മൂല്യനിര്‍ണയം നടത്താന്‍ 500 രൂപയാണ് ഫീസ്. സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയും ഫീസ് നല്‍കണം. സ്‌കൂളുകളില്‍ ലഭിച്ച അപേക്ഷകളും ഫീസ് അടച്ച രേഖകളും പ്രിന്‍സിപ്പല്‍മാര്‍ ശഋഃമാ മുഖേന അപ്ലോഡ് ചെയ്യണം. അപേക്ഷ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഉള്ള അപേക്ഷ http://www.vhsems.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് 31ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫോം മതി. ഇരട്ട മൂല്യനിര്‍ണയം നടത്തിയ സയന്‍സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും ഇല്ല. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയുമാണ് ഫീസ്. സ്‌കൂളുകളില്‍ ഒടുക്കണം. പുനര്‍മൂല്യനിര്‍ണയ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കും.

webdesk11: