X

ജനകീയ വോട്ടില്‍ ഹിലരി; ട്രംപിന് നേരെ പ്രതിഷേധം ശക്തം

വാഷിംങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജനകീയ വോട്ടില്‍ മുന്നില്‍ ഹിലരി ക്ലിന്റണ്‍. ഹിലരിക്ക് 5,99,23,027 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് 5,96,92,974 വോട്ടുകളാണ് ലഭിച്ചത്. ഹിലരിക്ക് 2,30,053 വോട്ടിന്റെ ലീഡാണുള്ളത്. എന്നാല്‍ അന്തിമ ഫലത്തില്‍ ഇനിയും വ്യത്യാസമുണ്ടാകുന്നതിനും സാധ്യതയുണ്ട്.

കാലിഫോര്‍ണിയയില്‍ 25ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഹിലരിക്ക് ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുള്ളത് ഇവിടെയാണ്. കാലിഫോര്‍ണിയയിലെ ലീഡാണ് ജനകീയ വോട്ടില്‍ മുന്നിലെത്താന്‍ ഹിലരിക്ക് സഹായകമായത്. എന്നാല്‍ യുഎസിലെ രീതിപ്രകാരം ജനകീയ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചാലും ജയിക്കാനാകില്ല. ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് വിജയികളെ നിശ്ചയിക്കുന്നത്.

അതേസമയം, ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ വ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളെ എതിര്‍ത്തുകൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധം. വിജയിച്ചതിനുശേഷം ട്രംപിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായ മുസ്‌ലിം വിരുദ്ധപരമാര്‍ശങ്ങള്‍ തിരിച്ചുവന്നു.

chandrika: