X

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്വേഷണത്തിന് സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തിന് സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ മുദ്രവെച്ച കവറില്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. കേസ് ഫെബ്രുവരി 17ന് പരിഗണിക്കുന്നതിനായി മാറ്റി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട രണ്ട് ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. അഭിഭാഷകരായ വിശാല്‍ തിവാരി, എം.എല്‍ ശര്‍മ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു വിശാല്‍ തിവാരിയുടെ ആവശ്യം.

നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപ്രകാരം നിക്ഷേപകര്‍ക്ക് ഭാവിയില്‍ നഷ്ടമുണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സമിതിയെ നിയോഗിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

webdesk13: