X

മക്കയെ ‘മക്കേശ്വര്‍ മഹാദേവ മന്ദിര്‍’ ആക്കി ഹിന്ദുമഹാസഭ; കലണ്ടര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: മുസ്‌ലിംങ്ങളുടെ പുണ്യസ്ഥലമായ മക്കയെ ‘മക്കേശ്വര്‍ മഹാദേവ് മന്ദിര്‍’ ആക്കി ഹിന്ദുമഹാസഭയുടെ കലണ്ടര്‍ പുറത്ത്. ഹിന്ദുമഹാസഭയുടെ അലിഖഡ് യൂണിറ്റാണ് താജ് മഹലുള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങള്‍ക്ക് ഹിന്ദുനാമം നല്‍കി പ്രസിദ്ധീകരിച്ചിട്ടുള്ളത്. കലണ്ടര്‍ ഇതിനോടകം വിവാദമായി.

മക്കയെ മക്കേശ്വര്‍ മഹാദേവ് മന്ദിര്‍ എന്നും ഡല്‍ഹിയിലെ കുത്തബ് മിനാറിനെ വിഷ്ണു സ്തംഭമെന്നുമാണ് കലണ്ടറില്‍ പറയുന്നത്. താജ്മഹലിനെ തേജോ മഹാലയ ശിവ മന്ദിര്‍ എന്നും, മധ്യപ്രദേശിലെ കമാല്‍ മൗല മോസ്‌ക്കിനെ ഭോജ്ശാല എന്നും കാശിയിലെ ഗ്യാന്‍വാപി പള്ളിയെ വിശ്വനാഥ ക്ഷേത്രം എന്നും കലണ്ടറില്‍ പറയുന്നു. ജാന്‍പൂരിലെ അടാല പള്ളി അടാല ദേവീ ക്ഷേത്രമെന്നും അേയാധ്യയിലെ ബാബരി മസ്ജിദിനെ രാമ ജന്‍മഭൂമിയെന്നുമാണ് ഹിന്ദുമഹാസഭയുടെ കലണ്ടറിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ലക്ഷ്യസാക്ഷാത്ക്കാരത്തിനാണ് ഈ കലണ്ടറിലൂടെ ശ്രമിക്കുന്നതെന്ന് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.

chandrika: