യുപിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍. മുസ്ലിം വിശ്വാസികള്‍ നമസ്കരിക്കുന്ന വീഡിയോ ലുലു മാളിലേത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് വിദ്വേഷ പ്രചരണം നടക്കുന്നത്.
മാളില്‍ നമസ്കാരം നടന്നുവെന്നും ബഹിഷ്കരിക്കണമെന്നും ഹിന്ദുമഹാസഭ ആവശ്യപ്പെടുന്നു. കള്ളപ്പണമാണ് മാള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംഘടന ആരോപിക്കുന്നുണ്ട്.
മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്ലീങ്ങളും വനിത ജീവനക്കാരെല്ലാം ഹിന്ദുക്കളാണ് എന്ന് തുടങ്ങിയ തരത്തിലാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ വിദ്വേഷ പ്രചരണം പ്രചരിപ്പിക്കുന്നത്. മാളില്‍ നമസ്കാരം തുടര്‍ന്നാല്‍ രാമായണം വായിക്കപ്പെടുമെന്നും മഹാസഭ ദേശീയ വക്താവ് ഷിഷിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം.കഴിഞ്ഞ തിങ്കളാഴ്ചയാണ് ലക്നോ വിമാനത്താവളത്തിനടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാള്‍ ഉദ്ഘാടനം ചെയ്തത്.