X

മതം മുറുകെ പിടിച്ച് മതേതര സമൂഹത്തിന് വേണ്ടി നിലകൊള്ളുക: കുഞ്ഞാലിക്കുട്ടി

മതനിരാസമല്ല, മതേതരത്വമെന്നും മതം മുറുകെ പിടിച്ച് മതേതര സമൂഹത്തിന് വേണ്ടി നിലകൊള്ളുകയാണ് കാലം ആവശ്യപ്പെടുന്ന ദൗത്യമെന്നും സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതം മനുഷ്യന് സന്മാര്‍ഗം കാണിക്കാനായി ദൈവം നല്‍കിയതാണ്. നന്മകളുടെ ഏതളവുകോലെടുത്താലും അതെല്ലാം പരിപോഷിപ്പിക്കുകയാണ് മതം ചെയ്യുന്നത്. തീവ്ര വര്‍ഗീയ ചിന്താഗതിക്ക് അടിമപ്പെട്ട ചിലരൊഴികെ മതം പ്രശ്‌നമാക്കുന്നില്ല. മതം വര്‍ഗീയതക്ക് വഴിമാറുന്നതാണ് പ്രശ്‌നം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയത പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ വലിയ ഭയപ്പാടിലാണ്. പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനും ശ്രമം നടക്കുന്നു. സ്വയം കുഴികുത്തരുത്. മഴുവുമേന്തി നില്‍ക്കുന്നവര്‍ക്ക് തലവെച്ചു കൊടുക്കരുത്. ഏത് തരത്തിലുള്ള വര്‍ഗീയതയും ആപത്താണ്. മത രാഷ്ട്ര പ്രചാരണത്തിന് പുറമെ അധികാരം കൂടി ലഭിച്ചതോടെ ആര്‍.എസ്.എസ് എല്ലം കൈപിടിയിലൊതുക്കി. പത്താം മുജാഹിദ് സംസ്ഥാന സമ്മേളന സാമപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒട്ടനവധി സ്ത്രീ ജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരുടെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങളാണ് ഈ നാടിനെയും നാവോത്ഥാന പ്രവര്‍ത്തനങ്ങളെയും പുരോഗതിയിലെക്ക് നയിച്ചത്. മുസ്‌ലിം നവോത്ഥാന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ച്ചകരായ മക്തിതങ്ങള്‍, ഹമദാനി തങ്ങള്‍, കെ.എം. മൗലവി, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എംസീതി സാഹിബ്, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി നിരവധി പരിഷക്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളാണ് ഈ മാറ്റങ്ങള്‍ക്കും പുരോഗതിക്കും നിദാനമായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

webdesk11: