X
    Categories: CultureMoreViews

കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 21 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. മറ്റു സര്‍വകലാശാലകളുടെ പരീക്ഷകള്‍ക്കും പൊതുപരീക്ഷകള്‍ക്കും മാറ്റമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളത്തെ അവധിക്ക് പകരം ഈ മാസം 21ന് പ്രവൃത്തി ദിനമായിരിക്കും. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുസാറ്റിന് അവധി ബാധകമല്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: