X
    Categories: indiaNews

വാഗ്ദാനങ്ങള്‍ എങ്ങനെയാണ് നടപ്പിലാക്കുക; ചോദ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രചാരണത്തിലും പ്രകടനപത്രികയിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെങ്ങനെയെന്നും അതിനുള്ള സാമ്പത്തികം കണ്ടെത്തുക എപ്രകാരമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വാഗ്ദാനം നല്‍കുമ്പോള്‍ അത് നടപ്പാക്കാനാവശ്യമായ തുകയുടെ വിശദാംശമുള്‍പ്പെടെ നല്‍കേണ്ടി വരുമെന്നതാണ് നിര്‍ദേശത്തിലെ പ്രധാനപ്പെട്ട കാര്യം. തിരഞ്ഞെടുപ്പ് വേളകളില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ലെന്നാണ് മുന്‍പ് കോടതി അഭിപ്രായപ്പെട്ടത്.

വാഗ്ദാനം എങ്ങനെ നടപ്പാക്കപ്പെടുമെന്ന് അറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നത് കൂടി പരിഗണിച്ചാണ് പുതിയ നീക്കമെന്നാണ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. നിര്‍ദേശം പ്രാബല്യത്തിലായാല്‍ ഇത്തരം വാഗ്ദാനങ്ങളില്‍ ഏതാണ് നടപ്പാകുകയെന്നും നടപ്പാകാതിരിക്കുകയെന്നും വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സഹായകരമാവും.

ഉദാഹരണത്തിന് കാര്‍ഷിക ലോണ്‍ എഴുതി തള്ളുന്നത് പോലുള്ള വാഗ്ദാനമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി നല്‍കുന്നതെങ്കില്‍ എല്ലാ കര്‍ഷകര്‍ക്കും ഗുണം ലഭിക്കുമോ, ഇതിനായി എത്ര തുക വേണ്ടി വരും. ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരിക എന്നിവ സംബന്ധിച്ച വിശദാംശങ്ങളും നല്‍കേണ്ടി വരും.

 

web desk 3: