X
    Categories: indiaNews

ഹൈദരലി തങ്ങള്‍ മതേതരത്വത്തിന്റെ ശക്തമായ ശബ്ദം: രാഹുല്‍ ഗാന്ധി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ ശക്തമായ ശബ്ദമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാഹോദര്യത്തെയും പരസ്പരബഹുമാനത്തെയും പിന്തുണച്ച തങ്ങള്‍ യുഡിഎഫിന്റെ ശക്തമായ ശബ്ദമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹത്തിന്‍ അസാന്നിധ്യം നമുക്ക് തീര്‍ച്ചയായും അനുഭവപ്പെടുമെന്നും പറഞ്ഞു. തങ്ങളുടെ വിയോഗത്തില്‍ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ പറഞ്ഞു.

web desk 3: