X
    Categories: Views

മോദിയെ പ്രകീര്‍ത്തിച്ച് ട്രംപ്; തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയും അമേരിക്കയും ഉറ്റ സുഹൃത്തുക്കളാകും

trump

എഡിസണ്‍: താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ് ഹൗസില്‍ ഇന്ത്യക്ക് ഒരു ഉറ്റ മിത്രമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തന്ത്രപ്രധാനമായ സഖ്യരാജ്യമാണെന്നും ഈ സൗഹൃദത്തിന് നീണ്ട ഭാവിയുണ്ടെന്നും ട്രംപ് തുടര്‍ന്നു. ഇന്തോ – അമേരിക്കന്‍ ചാരിറ്റി സംഘടനയായ റിപ്പബ്ലിക്കന്‍ ഹിന്ദു കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

പ്രധാനമന്ത്രി നരേന്ദ്രമോദി പരിഷ്‌കരണങ്ങളിലൂടെ സാമ്പത്തിക വളര്‍ച്ചക്ക് ചെയ്യുന്ന നല്‍കുന്ന പ്രോത്സാഹനത്തെയും ട്രംപ് പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ ഊര്‍ജസ്വലനാണെന്ന് പറഞ്ഞ ട്രംപ് മോദിയോടൊത്ത് പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പറഞ്ഞു. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഇന്തോ-അമേരിക്കന്‍ ചടങ്ങില്‍ സംബന്ധിക്കുന്നത്.

ഞാന്‍ ഹിന്ദുക്കളുടെയും ഇന്ത്യയുടെ വലിയ ആരാധകനാണ്. ഞാന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ് ഹൗസില്‍ ഇന്ത്യക്ക് ഒരു ഉറ്റ മിത്രമുണ്ടാകും – ട്രംപ് ഉറപ്പു നല്‍കി.

Web Desk: