X

ഹ്യൂം സവാരി; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

മുംബൈ: ഇയാന്‍ ഹ്യും മുംബൈയിലും ബ്ലാസ്റ്റ് ചെയ്തു. ഇരുപത്തി നാലാം മിനുട്ടില്‍ സ്വന്തമാക്കിയ ഹ്യൂമേട്ടന്‍ ഗോളില്‍ മുംബൈ എഫ്.സിയെ അവരുടെ മൈതാനത്ത് മുക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രി കിക്കാണ് ഹ്യൂം ഉപയോഗപ്പെടുത്തിയത്. പെനാല്‍ട്ടി ബോക്‌സിന് അരികില്‍ നിന്നും ലഭിച്ച കിക്ക് വളരെ പെട്ടെന്ന് ജിങ്കാന്‍ ഹ്യൂമിന് കൈമാറി. മുംബൈ താരങ്ങള്‍ ഓഫ് സൈഡ് കെണിയാണെന്ന് കരുതിയെങ്കിലും ഹ്യും ഗോള്‍ക്കീപ്പറെ പരാജിതനാക്കി. മുംബൈക്കാര്‍ പ്രതികരിച്ചെങ്കിലും റഫറി വഴങ്ങിയില്ല.
ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു 10 മത്സരങ്ങളില്‍ നിന്നും 14 പോയിന്റായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തക്കു മുന്നേറാനും കഴിഞ്ഞു. മുംബൈ സിറ്റി എഫ്.സിയാണ് അഞ്ചാം സ്ഥാനത്ത്. ബോള്‍ പൊസിഷനില്‍ 51 ശതമാനത്തോടെ മുംബൈയാണ് മുന്നില്‍. മുംബൈ ആറ് ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റില്‍ കുറിച്ചു. ബ്ലാസറ്റേഴ്‌സ് നാലും. മുംബൈയ്ക്ക് എട്ട് കോര്‍ണറുകള്‍ ലഭിച്ചപ്പോല്‍ ബ്ലാസറ്റേഴ്‌സിനു ആകെ രണ്ട് കോര്‍ണറുകളാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വരുത്തി. ദിമിതാര്‍ ബെര്‍ബറ്റോവിനു പകരം മാര്‍ക്ക് സിഫിനിയോസും സിയാന്‍ ഹങ്കലിനു പകരം മിലന്‍ സിംഗും എത്തി. മുംൈബ സിറ്റി എഫ്.സി ഒരു മാറ്റം വരുത്തി.പരുക്ക് കാരണം രാജു ഗെയ്ക്ക്‌വാദിനു പകരം ദാവീന്ദര്‍ സിംഗ് എത്തി.

മാര്‍ക്ക് സിഫിനിയോസിന്റെ മിന്നല്‍ ആക്രമണത്തോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനു തുടക്കം കുറിച്ചു. 12 ാം മിനിറ്റില്‍സിഫിനിയോസ് ബോക്‌സിനകത്തു ഒരുക്കികൊടുത്ത അവസരം സ്വീകരിച്ച ജാക്കി ചാന്ദിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി കരങ്ങളിലൊതുക്കി. 16 ാം മിനിറ്റില്‍ ബല്‍വന്തിന്റെ ഡൈവിങ് ഹെഡ്ഡര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത് അപകടം ഒരുക്കി. അടുത്ത മിനിറ്റില്‍ ജേഴ്‌സണ്‍ വിയേരയിലൂടെ വന്ന അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും അകന്നു. ബ്ലാസറ്റേഴ്‌സ് കാത്തു നിന്ന ഗോള്‍ 24 ാം മിനിറ്റില്‍ വന്നു. മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്‌സണ്‍ വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ്‍ എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഇയാന്‍ ഹ്യം മുംബൈ ബോക്‌സിലേക്കു കുതിച്ചെത്തുമ്പോള്‍ കളിക്കാര്‍ അന്തം വി്ട്ടു നില്‍ക്കുയായിരുന്നു. മുംബൈ ഗോളിയും സ്ഥാനം തെറ്റി നില്‍ക്കവെ ബോക്‌സിനകത്തു കയറിയ ഇയാന്‍ഹ്യൂം അനായാസമായി ഗോള്‍ വലയത്തിലേക്കു നിറയൊഴിച്ചു (10). ഗോളിനെതിരെ മുംബൈ കളിക്കാര്‍ വാദിച്ചുനോക്കിയെങ്കിലും റഫറി പ്രഞ്ജല്‍ ബാനര്‍ജി തള്ളിക്കളഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് ഗോള്‍ വേട്ട നടത്തിയ ഹ്യൂമിന്റെ നാലാമത്തെ ഗോളാണിത്.
ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ മുംബൈ സമനില ഗോളിനു സമ്മര്ദ്ദം ശക്തമാക്കി. 40-ാം മിനിറ്റില്‍ തിയാഗോ സാന്റോസിന്റെ ശ്രമത്തിനു ബ്ലാസറ്റേഴ്‌സ് ഗോളി സുഭാഷിഷ് റോയ് ചൗധരി വിലങ്ങ് തടിയായി. ഇഞ്ചുറി ടൈമില്‍ ഗോള്‍ കിക്ക് എടുക്കാന്‍ വൈകിയതിനു സുഭാഷിഷിനു മഞ്ഞക്കാര്‍ഡും കിട്ടി. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 51 ശതമാനം മുന്‍തൂക്കം നേടിയിരുന്നു.എന്നാല്‍ മുംബൈയ്ക്ക് നാല് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചത് ഒരു കോര്‍ണര്‍ മാത്രം .
രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും റിനോ ആന്റോയ്ക്കു പകരം പെസിച്ചും വന്നു. നാല് മത്സരങ്ങള്‍ക്കുശേഷമാണ് വിനീത് കളിക്കാനിറങ്ങിയത്. മുംബൈ ഗോള്‍ മടക്കാന്‍ തിരമാലപോലെ ആഞ്ഞടിക്കുകയായിരുന്നു . ബ്ലാസറ്റേഴ്‌സിന്റെ സംഘടിത ആക്രമണം വന്നില്ല. 63ാം മിനിറ്റില്‍ കറേജ് പെക്കൂസന്റെ സോളോ അറ്റോക്ക് അലക്ഷ്യമായി ഗോള്‍ പോസ്റ്റിനു മുകളിലൂടെ അകന്നു. മിറാജുദ്ദീന്‍ വാഡുവിന്റെ മാര്‍്ക്കിങ്ങില്‍ വിനീതിനു മുന്നേറാന്‍ ഒരു അവസരവും ലഭിച്ചില്ല. 77ാം മിനിറ്റില്‍ മുംബൈയുടെ വലത്തെ പാര്‍ശ്വത്തില്‍ ബോക്‌സിനടുത്ത് ബ്ലാസറ്റേഴ്‌സിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത പെസിച്ചിന്റെ ഗ്രൗണ്ട് ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.
79ാം മിനിറ്റില്‍ മുംബൈയുടെ പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂമിന്റെ ഗ്രൗണ്ട് ഷോട്ട് മുംബൈയുടെ മനുഷ്യ മതില്‍ തുളച്ചുഅകത്തുകയറി. എന്നാല്‍ ചാടി വീണ മുംബൈ ഗോളി അമരീന്ദര്‍ നിലത്തുവീണു രക്ഷപ്പെടുത്തി.
ത്രില്‍ നിറഞ്ഞ മത്സരം ഇഞ്ചുറി ടൈമിലേക്കു നീങ്ങിയതോടെ പിരിമുറുക്കം കൂടി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സഞ്ജു പ്രധാന്റെ ക്രോസില്‍ റാഫ ജോര്‍ഡയുടെ ആദ്യ ശ്രമം ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ തട്ടി മടങ്ങി. എന്നാല്‍ തുടര്‍ന്നു ലിയോ കോസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു. ഇതോടെ കേരള ബ്ലാസറ്റഴേ്‌സ്ിനു ശ്വസം കിട്ടി. വൈകാതെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ വിജയം അറിയിച്ചുകൊണ്ട് അവസാന വിസിലും മുുഴങ്ങി.
കേരള ബ്ലാസറ്റേഴ്‌സ് ഇനി 17നു അടുത്ത എവേ മത്സരത്തില്‍ ജാംഷെഡ്പൂരിനെയും മുംബൈ സിറ്റി എഫ്.സി 18 നു ഹോം മത്സരത്തില്‍ ബെംഗഌരുവിനെയും നേരിടും.

chandrika: