X

അരിക്കൊമ്പന്‍; വിധി ഇന്ന്

ഇടുക്കി: ഓപ്പറേഷന്‍ അരിക്കൊമ്പന്റെ വിധി ഇന്നറിയാം. പീപ്പിള്‍ ഫോര്‍ അനിമല്‍സ് ട്രിവാന്‍ഡ്രം ചാപ്റ്റര്‍, വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡൈ്വസറി തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അരിക്കൊമ്പനെ പിടികൂടുന്നത് ഇന്ന് (29/03) വരെ വിലക്കി കൊണ്ട് 23 ന് ഹൈക്കോടതി ഉത്തരവിറക്കിയത്. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ കാട്ടാന ആക്രമണങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന രേഖകളും തെളിവുകളും വനം വകുപ്പ് ഗവ.അഭിഭാഷകന്‍ മുഖേന ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളും, ഡീന്‍ കുര്യാക്കോസ് എംപിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹൈക്കോടതി തീരുമാനം അനുകൂലമായാല്‍ ഇന്ന് മോക്ഡ്രില്‍ നടത്തി നാളെ തന്നെ അരിക്കൊമ്പനെ മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ കോടനാട്ടേക്ക് കൊണ്ടു പോകാനാണ് ദൗത്യ സംഘത്തിന്റെ നീക്കം. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.

webdesk11: