X

നടപടിയില്ലെങ്കില്‍ മന്ത്രി വീണാ ജോര്‍ജിന് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല, കേസിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്; അനുപമ

ശിശുക്ഷേമ സമിതി കോടതിയെ തെറ്റിധരിപ്പിച്ചിട്ടുണ്ടെന്ന് അനുപമ. കുട്ടിയെ കടത്തിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതി കോടതിയെ തെറ്റിധരിപ്പിച്ചെന്നും കുറ്റക്കാര്‍ക്ക് എതിരെ അന്വേഷണം നടക്കുന്നില്ലെന്നും അനുപമ പറഞ്ഞു.

തന്റെ മൊഴി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ എടുത്തിട്ടില്ലെന്ന് അനുപമ വ്യക്തമാക്കി.
ദത്ത് നല്‍കാനുള്ള ലൈസന്‍സ് ശിശുക്ഷേമ സമിതിക്ക് ഇല്ലെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ മന്ത്രി വീണാ ജോര്‍ജിന് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

മന്ത്രി അറിഞ്ഞുകൊണ്ടാണ് പാര്‍ട്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ടിലെ ചില ഭാഗം പുറത്തുവരുന്നതെന്നും കേസിനെ മാറ്റമറിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തായാല്‍ ചിലര്‍ക്കെതിരെ കേസെടുക്കേണ്ടിവരുമെന്നും ആയതിനാലാണ് റിപ്പോര്‍ട്ട് മറച്ചുവെക്കുന്നതെന്നും അനുപമ വിമര്‍ശിച്ചു.

web desk 3: