X
    Categories: indiaNews

ചില്ലറയ്ക്ക് പകരം മിഠായി കൊടുക്കേണ്ട; കൊടുത്താല്‍ പണി കിട്ടും

ന്യൂഡല്‍ഹി: ഉപഭോക്താവിന് ബാക്കി തരേണ്ട ചില്ലറയ്ക്ക് പകരം മിഠായി നല്‍കുന്ന പതിവ് പല കടയ്ക്കാരും സ്വീകരിക്കാറുണ്ട്. മേശവലിപ്പിന് മുകളില്‍ ഇതിനായി മൂന്നു നാലു മിഠായിപ്പാത്രങ്ങള്‍ തന്നെ പലരും സജ്ജമാക്കി വച്ചിട്ടുണ്ടാകും. അങ്ങനെ ചില്ലറയ്ക്ക് പകരം മിഠായി നല്‍കുന്ന കടക്കാര്‍ ജാഗ്രതൈ. ഇതിനെതിരെ ഉപഭോക്താവ് പരാതിപ്പെട്ടാല്‍ തലവേദനയാകും.

2019ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ ഉപഭോക്തൃ പരിരക്ഷാ നിയമപ്രകാരം ഇത്തരത്തില്‍ സമ്മതമില്ലാതെ മിഠായിയോ ചോക്ലേറ്റോ നല്‍കാനാകില്ല. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ചട്ടം പറയുന്നു.

consumerhelpline.gov.in എന്ന വെബ്‌സൈറ്റ് വഴിയോ, 1800114000, 14404 എന്നീ ടോള്‍ഫ്രീ നമ്പറിലോ പരാതി നല്‍കാം. 8130009809 നമ്പറില്‍ എസ്എംഎസ് അയച്ച് പരാതി നല്‍കാനുള്ള സംവിധാനവുമുണ്ട്.

നേരത്തെ, റെയില്‍വേയില്‍ സമാനമായ ധാരാളം പരാതികള്‍ കിട്ടിയിരുന്നു. ഇതിന് ശേഷമാണ് റെയില്‍വേയിലെ, ചായ, വെള്ളം, ഭക്ഷണം നിരക്കുകളില്‍ സര്‍ക്കാര്‍ ചില്ലറ നല്‍കേണ്ടാത്ത തരത്തില്‍ യുക്തിസഹമാക്കിയത്.

Test User: