X

‘പണിയില്ലേൽ ‌നീയൊക്കെ തെണ്ടാൻ പോ’: മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്. തെണ്ടാന്‍ പൊയ്ക്കൂടേയെന്ന് മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം സി ദത്തന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞതോടെ മാധ്യമങ്ങളോട് തട്ടിക്കയറി.

നിങ്ങള്‍ക്കൊന്നും ഒരു പണിയുമില്ലേയെന്നു ചോദിച്ച ദത്തന്‍, തെണ്ടാന്‍ പോകാനും മാധ്യമപ്രവര്‍ത്തകരെ ‘ഉപദേശിച്ചു’. ഉപരോധത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് ഗേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലീസ്, അകത്തു കയറാനെത്തിയ എം.സി. ദത്തനെ ബാരിക്കേഡിന് അരികെ തടഞ്ഞിരുന്നു. പിന്നീട് അകത്തു കയറിയ ഉടനെ പ്രതികരണം തേടിയെത്തിയപ്പോഴാണ് ദത്തന്‍ മാധ്യമങ്ങളോടു തട്ടിക്കയറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി യുഡിഎഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

 

 

webdesk14: