X

അഴിമതി , അനധികൃത സ്വത്ത് , ഒടുവിൽ ലഹരിമാഫിയയും ഉത്തരമില്ലാതെ സി.പി.എം

കെ .പി ജലീൽ

അടുത്തിടെ സി.പി.എമ്മിൻ്റെ സംഭാവനാ സ്രോതസ്സായി വെളുപ്പെടുത്തപ്പെട്ടതാണ് ക്വാറി മാഫിയ . 300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്. ഇതിൻ്റെ നാലിലൊന്ന് പോലും പക്ഷേ തെര. കമ്മീഷന് പാർട്ടി സമർപ്പിച്ച രേഖയിലില്ല. അതിനിടെയാണ് 100 കോടിയുടെ റീസോർട്ട് നിർമിച്ചതായി കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജനെതിരെ ആരോപണമുയർന്നത്. ഉന്നയിച്ചതാകട്ടെ സി.പി.എമ്മിനകത്തെ തന്നെ കണ്ണൂർ നേതാവും . എന്നാലിതാ സി.പി .എമ്മിന് ഇത് മാത്രമല്ല സംസ്ഥാനത്തെ ലഹരി മാഫിയയുമായും ബന്ധമുണ്ടെന്ന വിവരമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആലപ്പുഴയിലെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ അടുത്തയാളായ കൗൺസിലർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത സി .പി എമ്മിനകത്ത് തന്നെ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഇയാളുടെ പേരിലുള്ള ലോറി പുകയില ഉൽപന്നങ്ങൾ വ്യാജമായി കടത്തിയ തി നാ ണ് പിടികൂടപ്പെട്ടിരിക്കുന്നത്. പലതും പറഞ്ഞ് തടിയൂരാൻ പരി(ശമിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ല സത്യമെന്ന് പറയുന്നത് മാർക്സിസ്റ്റുകാർ തന്നെയാണ്.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ ഷാനവാസിന് മന്ത്രി സജി ചെറിയാനുമായി അടുത്ത ബന്ധമുള്ളതിനാൽ ഒരു നിലക്കും മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. വൻതുകയാണ് പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിൽ സജി ചെറിയാൻ ചെലവഴിച്ചത്. നിരവധി പേർക്ക് ജീവകാരുണ്യ ആനുകൂല്യങ്ങളും മന്ത്രി നടത്തി വരുന്നുണ്ട്. ഇതിനൊക്കെ പിന്നിൽ എത് ധനമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. താനറിയാതെയാണ് തൻ്റെ വാഹനം കൊണ്ടുപോയതെന്ന് പറയുന്നതിൽ അർത്ഥമില്ല . മാത്രമല്ല ,പൊലീസിന് എന്തുകൊണ്ട് വിലാസം തെറ്റിച്ചുനൽകി എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.
സി.പി.എം നേതാവിൻ്റെ മൊബൈലിൽ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പിടിച്ചതും അടുത്തിടെയാണ്.
രണ്ടാം തുടർ ഭരണത്തിൽ സി.പിഎമ്മുകാർ എത്ര വരെ അഴിമതിക്കാരായി എന്നതിന് തെളിവാണിതെല്ലാം. സർക്കാരും പാർട്ടിയും കൊട്ടിഘോഷിച്ച് ലഹരിക്കെതിരായി നടത്തി വരുന്ന കാമ്പയിനും ഇതോടെ തിരിഞ്ഞ് കൊത്തുകയാണ്. എത്ര കാലമായാണ് ഷാനവാസിന് ലഹരി മാഫിയയുമായി ബന്ധമുള്ളതെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. പക്ഷേ അതിന് സർക്കാരിലെ മന്ത്രിയടക്കമുള്ളവരും പാർട്ടിനേതാക്കളും തയ്യാറായെന്ന് വരില്ല. അന്വേഷണവും പാർട്ടി ഫണ്ടിൻ്റെ ഉത്ഭവവും എവിടേക്കെത്തിക്കുമെന്നാണ് അവരുടെ ആശങ്ക .
ലഹരിക്കെതിരെ വിളക്കു കൊളുത്താനും ജാഥ നടത്താനും കൽപിച്ചവർ തന്നെ അതിൻ്റെ ചുക്കാൻ പിടിക്കുന്നു എന്നത് ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയിട്ടുളളത്. തോമസ് ഐസക്കിനെ പോലുള്ളവർ പാർട്ടിയുടെ പുത്തൻ നയങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴാണ് സർക്കാരും ജയരാജൻ – സജി ആദികൾ പാർട്ടിക്ക് ആധിയാകുന്നത്. സർവ ജീർണതകളുടെയും കൂടാരമായി സി.പി.എം മാറിയെന്നാണ് ആലപ്പുഴ സംഭവം വ്യക്തമാക്കുന്നത്.

webdesk14: