X

കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ യുവതികളെക്കാൾ കൂടുതൽ യുവാക്കൾ

കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്ക്. യുവതികളെക്കാൾ യുവാക്കൾ ആണ് കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ ആത്മഹത്യ ചെയ്തത് .2018- 2023 കാലത്ത് 6244 യുവാക്കൾ ആത്മഹത്യ ചെയ്തതായി സർവ്വേ പറയുന്നു. 18നും മുപ്പതിനും ഇടയിലുള്ളവരുടെ കണക്കാണിത്. ഇതേ കാലയളവിൽ 2471 യുവതികളാണ് ആത്മഹത്യ ചെയ്തത്.
ഓരോ വർഷവും ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുകയാണ്. അതേസമയം സ്ത്രീകളുടെ എണ്ണം കുറയുകയും ചെയ്യുന്നു .2018 ൽ 9 8 4 പുരുഷന്മാർ ആത്മഹത്യ ചെയ്തപ്പോൾ 2022 ൽഇവരുടെ എണ്ണം 1244 ആയി. 2018 ൽ 448 സ്ത്രീകളാണ് ആത്മഹത്യ ചെയ്തത് 2002 ഇത് 431 ആയി കുറഞ്ഞു .ദേശീയ ശരാശരി അനുസരിച്ച് കേരളം ആത്മഹത്യകളിൽ അഞ്ചാം സ്ഥാനത്താണ്. ദേശീയ ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കാണിത് .

സ്ത്രീകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും മരണത്തിന് ഇരയാവാത്തതാണ് എണ്ണം കുറയാൻ കാരണമെന്നാണ് വിവരം .ദാമ്പത്യ ബന്ധങ്ങളിലെ തകരാറാണ് മിക്ക ആത്മകളുടേയും കാരണം .സ്ത്രീകൾ ഇത്തരം പ്രശ്നങ്ങൾ ലളിതമായി കൈകാര്യം ചെയ്യുമ്പോൾ പുരുഷന്മാർ പെട്ടെന്ന് ആത്മഹത്യകളിൽ അഭയം തേടുന്നു. മയക്കുമരുന്ന് ,മദ്യം തുടങ്ങിയവയുടെ ഉപയോഗം പുരുഷന്മാരുടെ ആത്മഹത്യക്ക് കാരണങ്ങളാണ് .സമൂഹമാധ്യമങ്ങളിലെ കൂടുതൽ ഇടപെടലും ആളുകളുടെ നിരാശക്കും മരണത്തിനും കാരണമാണ്. ദിവസവും ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ 5 മുതൽ 10 വരെ ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ഇന്ത്യൻ സൊസൈറ്റി പ്രസിഡൻറ് ഷെബിന്ദ്കുമാർ പറയുന്നു

(ആത്മഹത്യ തടയുന്നതിന്ന് 1056എന്ന നമ്പറിൽ വിളിക്കാവുന്നതാണ്)

webdesk11: