X

തുരങ്കം വഴി ജ്വല്ലറിയില്‍, നിലവറ തുറക്കാനായില്ല: ക്ഷമാപണം നടത്തി കള്ളന്മാര്‍

മോഷണം നടത്താന്‍ തുരങ്കം ഉണ്ടാക്കി ജ്വല്ലറിയില്‍ എത്തിയിട്ടും മോഷണശ്രമം വിജയിക്കാത്തതിനാല്‍ ക്ഷമാപണ കുറിപ്പ് എഴുതിവെച്ച് കള്ളന്മാര്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ദീപക് കുമാര്‍ എന്ന വ്യക്തിയുടെ ജ്വല്ലറിയിലാണ് സംഭവം. വ്യാഴാഴ്ച കട തുറക്കാന്‍ എത്തിയ ദീപക് ജ്വല്ലറിക്കുള്ളില്‍ വലിയ ദ്വാരം കണ്ടു.

കടക്ക് സമീപത്തെ അഴുക്കുചാലിലൂടെയാണ് മോഷ്ടാക്കള്‍ തുരങ്കം ഉണ്ടാക്കിയിരുന്നത്. മോഷണശ്രമത്തില്‍ സിസിടിവി എല്ലാം കള്ളന്മാര്‍ തകര്‍ത്തിരുന്നു. നിലവറ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഞങ്ങളോട് ക്ഷമിക്കണം എന്ന കുറിപ്പ് എഴുതിവച്ച് കള്ളന്മാര്‍ കടന്നു കളയുകയായിരുന്നു.

നിലവറ തുറക്കാനായി കൊണ്ടുവന്ന ഗ്യാസ് കട്ടറുകളും മറ്റു ഉപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തി. തുരങ്കം ഉണ്ടാക്കാന്‍ ദിവസങ്ങള്‍ എടുത്തിട്ടുണ്ടാകുമെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു

webdesk11: