X

‘പ്രധാനമന്ത്രി നയങ്ങള്‍ മാറ്റണം’; കടക്കെണിയിലായ വ്യാപാരി ഫേസ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ശ്രമം നടത്തി

കടക്കെണിയിലായ വ്യാപാരി  ഫേസ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ശ്രമം നടത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.
ഷൂ വ്യാപാരിയായ രാജീവ് തോമര്‍ തന്റെ ഭാര്യയോടൊപ്പം വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ മരണപ്പെട്ടു. എന്നാല്‍ രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

തനിക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നുവെന്നും താന്‍ ദേശവിരുദ്ധനല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്. ഈ രാജ്യത്തില്‍ വിശ്വാസമുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാനുള്ളത് അദ്ദേഹം ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും പരോപകാരിയല്ലെന്നാണ്, അദ്ദേഹം പറഞ്ഞു. നയങ്ങള്‍ മാറ്റം വരുത്താനും അദ്ദേഹം കണ്ണീരോടെ ആവശ്യപ്പെട്ടു. വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം പറയുന്നുണ്ട്. തോമര്‍ വിഷം കഴിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന ഭാര്യയെയും ഫേസ്ബുക്ക് ലൈവില്‍ കാണാം. സംഭവം കണ്ട തോമറിനെ അറിയുന്നവര്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി  രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. തോമറിന്റെ ഭാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

web desk 3: