X

ബിനീഷ് സ്വര്‍ണക്കടത്തിലെയും കണ്ണി? സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പും അന്വേഷിക്കുന്നു

തിരുവനന്തപുരം: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍ ഇഡി കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡിയുടെ ചോദ്യം ചെയ്യലില്‍ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയിരുന്നു. ഇതാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നതിലേക്ക് നയിച്ചത്.

അതേ സമയം ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടര്‍ച്ചയായ ആറാം ദിവസത്തിലേക്ക് കടന്നു. ബിനീഷിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം നടത്തുന്നുണ്ട്.

നിലവില്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങള്‍ എത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി.

web desk 1: