X
    Categories: indiaNews

ആദായ നികുതി വെട്ടിപ്പ് കേസ്; എ.ആര്‍ റഹ്മാന് കോടതി നോട്ടീസ്

ചെന്നൈ: ആദായ നികുതി വെട്ടിപ്പ് കേസില്‍ എ.ആര്‍ റഹ്മാന് ഹൈക്കോടതിയുടെ നോട്ടീസ്. നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നോട്ടീസ് അയച്ചത്. ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്‍ തന്റെ ചാരിറ്റബിള്‍ ട്രസ്റ്റായ എആര്‍ റഹ്മാന്‍ ഫൗണ്‍ണ്ടേഷന്‍ വഴിലഭിച്ച മൂന്ന് കോടിയിലധികം രൂപയില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. 2010ലാണ് എ.ആര്‍ റഹ്മാന്‍ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്.  സംഭവത്തില്‍ എ.എര്‍ റഹ്മാന്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് ലംഘിച്ചുവെന്നും എ.ആര്‍. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2015ലാണ് ആദ്യം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് എ.ആര്‍ റഹ്മാന്‍ സംഭവത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിരുന്നില്ല.

update

chandrika: