X

ഓസീസ് ഏകദിനം: ധോണി-പാണ്ഡ്യ കൂട്ടുകെട്ടില്‍ ഇന്ത്യ; സ്‌കോര്‍-281/7

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ശ്രീലങ്കന്‍ മണ്ണില്‍ രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് തുടക്കത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ, മുന്‍ ക്യാപ്റ്റന്‍ ധോണി(79)യുടേയും ഹാര്‍ദ്ദിക് പാണ്ഡ്യ(83)യുടേയും കരുത്തില്‍ പൊരുതാവുന്ന സ്‌കോറില്‍ എത്തുകയായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യയും മുന്‍ ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 66 പന്തില്‍നിന്ന് അഞ്ച് ഫോറും അഞ്ച് സിക്‌സറുമടക്കം 83 റണ്‍സെടുത്താണ് പാണ്ഡ്യ മടങ്ങിയത്. പാണ്ഡ്യയുടെ കൂറ്റനടികളാണ് തകര്‍ച്ചയില്‍ കിടന്ന ഇന്ത്യന്‍ സ്‌കോര്‍ പെട്ടെന്ന് ഉയര്‍ത്തിയത്.

അവസാന ഓവര്‍ വരെ സിംഗിളുകളും ഡബിളുകളുമായി പൊരുതിയ ധോണി 88 പന്തില്‍ 79 റണ്‍സെടുത്തു. അവസാന ഓവറുകളിള്‍ വിശ്വരൂപം പൂണ്ട ധോണി നാലു ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ തകര്‍ത്താടുകയായിരുന്നു.


ശിഖര്‍ ധവാനു പകരമെത്തിയ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍. എന്നാല്‍ കിട്ടിയ അവസരം മുതലെടുക്കാന്‍ രഹാനയെ ഓസീസ് ബോളര്‍ അനുവദിച്ചില്ല. ഇന്ത്യന്‍ സ്‌കോര്‍ 11 ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സുമായി കൗള്‍ട്ടര്‍നീലിന്റെ പന്തില്‍ രഹാനെ മടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയെ നേരിട്ട നാലാം പന്തില്‍തന്നെ നഥാന്‍ കൗള്‍ട്ടര്‍നീല്‍ മടക്കി. സ്‌കോറില്‍ അനക്കം വരുത്താതെ മാക്‌സ്വെല്ലിന് ക്യാച്ചു നല്‍കിയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയും നേരിട്ട രണ്ടു പന്തില്‍ പുറത്തായി. നഥാന്‍ കൗള്‍ട്ടര്‍നീലിന്റെ പന്തില്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കിയാണ് മനീഷ് ഡെക്കായത്.

പിന്നീട് രോഹിത് ശര്‍മ്മയും കേദര്‍ ജാദവും ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എന്നാല്‍ 28 റണ്‍സെടുത്ത രോഹിതിനെ സ്റ്റോയ്ന്‍സ് പുറത്താക്കി  കൂട്ടുകെട്ടു പൊളിച്ചു. പിന്നീട് ഇന്ത്യന്‍ സ്‌കോര്‍ 87 ല്‍വച്ച് 40 റണ്‍സത്തിയ കേദര്‍ ജാദവിനെയും സ്റ്റോയ്ന്‍സ് പുറത്താക്കി.

 

Updating……….

chandrika: