X

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ തല്ലിക്കൊന്ന സംഭവം; ഏഴുപേര്‍ അറസ്റ്റില്‍

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി എസ് എഫ് ജവാനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഏഴുപേര്‍ അറസറ്റില്‍. വീഡിയോ പ്രചരിപ്പിച്ച 15 കാരനും മാതാപിതാക്കളും ബന്ധുക്കളുമാണ് പോലീസ് അറസറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ദാരുണമായ ഈ സംഭവം നടന്നത്. മകളുടെ മോശം വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയ സൈനികനെ തല്ലിക്കൊല്ലുകയായിരുന്നു. ഗുജറാത്തിലെ നദിയാദ് ജില്ലയില്‍ ചക്ക്‌ലാസി വില്ലേജിലാണ് സംഭവം.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലാണ് വീഡിയോ പകര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ത്ഥിയും പഠിക്കുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ ഒരുമിച്ചുള്ള വീഡിയോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അവധിക്ക് നാട്ടിലെത്തിയ സൈനികനായ പെണ്‍കുട്ടിയുടെ പിതാവ് ഇതേക്കുറിച്ച് ചോദിക്കാനായി 15കാരന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ സൈനികനെതിരെ അസഭ്യ വര്‍ഷം നടത്തി.

ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കച്ചതോടെ സൈനികനെ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ കായികമായി കൈകാര്യം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിച്ചു.

webdesk11: