X
    Categories: MoreViews

സാക്ഷാല്‍ ദ്രാവിഡിനേയും തുഴഞ്ഞു കടന്ന് പൂജാര

റാഞ്ചി: ഓസ്ട്രേലിയെ വെള്ളം കുടിപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ചേതേശ്വര്‍ പൂജാര തകര്‍ത്തത് ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്‌സമാന്റെ വിശേഷ കഴിവായ കാണുന്ന തുഴച്ചിലില്‍ പേരുകേട്ട സാക്ഷാല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര കടന്നത്. 525 പന്തുകളില്‍ 21 ബൗണ്ടറി ഉള്‍പ്പെടെ 202 റണ്‍സെടുത്ത പൂജാര, 495 പന്തില്‍ 270 റണ്‍സെടുത്ത ദ്രാവിഡിന്റെ റെക്കോര്‍ഡാണ് മറികടന്നത്. രാജ്യാന്തര കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളിലൊന്ന് പുറത്തെടുത്ത പൂജാര, ഒരിന്നിങ്‌സില്‍ ആദ്യമായി 500 പന്ത് നേരിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

2004 ഏപ്രിലില്‍ പാക്കിസ്ഥാനെതിരെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരെ 491 പന്തില്‍ 201 റണ്‍സെടുത്ത നവ്‌ജ്യോത് സിങ് സിദ്ദു, ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നെ 477 പന്തില്‍ 206 റണ്‍സെടുത്ത രവി ശാസ്ത്രി, ഇംഗ്ലണ്ടിനെതിരെ 472 പന്തില്‍ 172 റണ്‍സെടുത്ത സുനില്‍ ഗാവാസ്‌കര്‍ തുടങ്ങിയ ‘ആസ്ഥാന തുഴച്ചിലുകാരെ’യെല്ലാം പിന്നിലാക്കിയാണ് പൂജാരയുടെ നേട്ടം.

സെഞ്ചുറി നേടിയ വൃദ്ധിമാന്‍ സാഹക്കോപ്പം ഏഴാം വിക്കറ്റില്‍ നേടിയ 199 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഇന്ത്യ സ്‌കോര്‍ 500 കടന്നു. കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി പൂജാര കുറിച്ചത്.

നേരത്തെ, മുരളി വിജയ്‌ക്കൊപ്പം (82) സെഞ്ചുറി കൂട്ടുകെട്ടും അജിങ്ക്യ രഹാനെയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (51) തീര്‍ത്ത പൂജാര പങ്കാളിയാകുന്ന മൂന്നാമത്തെ മികച്ച കൂട്ടുകെട്ടാണിത്. ഒന്നാം വിക്കറ്റില്‍ മുരളി വിജയ്‌ലോകേഷ് രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

chandrika: