X
    Categories: MoreViews

ചര്‍ച്ചകള്‍ക്കിടെ ചൈനീസ് അതിര്‍ത്തിയില്‍ 96 ഔട്ട്‌പോസ്റ്റുകളുമായി ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നടക്കുന്നതിനിടെ ചൈനീസ് അതിര്‍ത്തിയില്‍ 96 ഔട്ട്‌പോസ്റ്റുകളുമായി ഇന്ത്യ.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇതോടെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഇന്തോടിബറ്റ് ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്‌പോസ്റ്റുകളുടെ എണ്ണം 277 ആകും.

3488 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ചൈനീസ് കടന്നുകയറ്റം ഫലപ്രദമായി പ്രതിരോധിക്കാമെന്ന കണക്കൂട്ടലിലാണ് ഇന്ത്യ. കൂടാതെ 12000 മുതല്‍ 18,000 അടി വരെ ഉയരത്തിലുള്ള ഔട്ട്‌പോസ്റ്റുകള്‍ ചൈനീസ് നീക്കങ്ങളുടെ നിരീക്ഷണത്തിന് ഫലപ്രദമാവും.

പുതിയ ഔട്ട്‌പോസ്റ്റുകള്‍ വരുന്നതിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്ക് എത്താനുള്ള സമയത്തിലും ഗണ്യമായ കുറവുണ്ടാകും.

chandrika: