X
    Categories: indiaNews

ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി.ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഥവിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇസുദാന്‍ ഗദ്വി.

പാര്‍ട്ടിക്കുള്ളില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹത്തെ തെരഞ്ഞടുത്തത്.സ്ഥാനാര്‍ത്ഥിയെ അഹമ്മദാബാദില്‍ വച്ച് കെജ്രിവാളാണ് പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.ഡിസംബര്‍ ഏട്ടിന് ഫലമറിയാം.

web desk 3: