X
    Categories: indiaNews

ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്കില്‍ കുറവ് രേഖപ്പെടുത്തി. 4.7  ശതമാനമാണ് നിലവില്‍ ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍ മാസത്തിനുശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവു രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 3,009 പേര്‍ക്ക് സംസ്ഥാനത്ത്  രോഗം സ്ഥിരീകരിച്ചു.

കോവിഡ് കേസുകളില്‍ വന്‍ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 252 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ലോക്കഡോണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കും.

 

web desk 3: