X

2,300 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-പാക്ക് രാജ്യാന്തര അതിര്‍ത്തി അടക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: പാക്കിസ്താനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജയ്‌സാല്‍മേറില്‍ യോഗം വിളിച്ചു. ജമ്മു കാശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍,ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുമായാണ് ചര്‍ച്ച നടത്തുക.
ചെക്‌പോയിന്റുകള്‍ കുറക്കുന്നതോടെ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവുവരുമെന്നാണ് പ്രതീക്ഷ. കള്ളക്കടത്തുകാര്‍,അനധികൃത കുടിയേറ്റക്കാര്‍,ഭീകരര്‍ എന്നിവരുടെ കടന്നുകയറ്റം നിയന്ത്രിക്കാമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

Web Desk: