X

മാന്ദ്യത്തിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; കണക്കുകള്‍ ഇങ്ങനെ

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഔദ്യോഗിമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) മൈനസ് 7.5 ശതമാനമാണ് ജിഡിപി വളര്‍ച്ച. ആദ്യപാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. 2019-20ലെ സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തിന്റെ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) ഏഴു ശതമാനം കുറഞ്ഞു. ഒരു വ്യവസായത്തിലോ മേഖലയിലോ മൊത്തം ഉത്പാദിപ്പിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിവിഎ.

മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്. ഇന്ത്യയ്ക്ക് പുറമേ, യുകെയാണ് ജിഡിപിയില്‍ മൈനസ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 9.6 ശതമാനം. അയല്‍ രാജ്യമായ ചൈനയുടെ ജിഡിപി വളര്‍ച്ച ഈ പാദത്തില്‍ 4.9 ശതമാനമാണ്.

Test User: