Connect with us

main stories

മാന്ദ്യത്തിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; കണക്കുകള്‍ ഇങ്ങനെ

മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്

Published

on

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഔദ്യോഗിമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) മൈനസ് 7.5 ശതമാനമാണ് ജിഡിപി വളര്‍ച്ച. ആദ്യപാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. 2019-20ലെ സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തിന്റെ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) ഏഴു ശതമാനം കുറഞ്ഞു. ഒരു വ്യവസായത്തിലോ മേഖലയിലോ മൊത്തം ഉത്പാദിപ്പിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിവിഎ.

മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്. ഇന്ത്യയ്ക്ക് പുറമേ, യുകെയാണ് ജിഡിപിയില്‍ മൈനസ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 9.6 ശതമാനം. അയല്‍ രാജ്യമായ ചൈനയുടെ ജിഡിപി വളര്‍ച്ച ഈ പാദത്തില്‍ 4.9 ശതമാനമാണ്.

kerala

ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തി; ദൗത്യം പുനരാരംഭിക്കുന്നു

അര്‍ജുന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുക.

Published

on

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള നിര്‍ണായകമായ തിരച്ചിലിനായി ഗോവയില്‍ നിന്നും പുറപ്പെട്ട ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്തെത്തി. അര്‍ജുന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുക. ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനൊപ്പം ലോറിയും കാണാതാവുന്നത്.

ടഗ് ബോട്ടുകളില്‍ ഘടിപ്പിച്ചാണ് ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെയാണ് ഡ്രഡ്ജര്‍ പുറപ്പെട്ടത്. ഡ്രഡ്ജര്‍ ആറ് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ എത്തിക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഇന്ന് ഷിരൂരിലേക്ക് എത്താനുള്ള സാധ്യതയില്ല. പകരം നാളെ രാവിലെയാകും ഡ്രഡ്ജര്‍ പുറപ്പെടുകയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷിച്ച ശേഷമായിരിക്കും ഷിരൂരിലേക്കുള്ള യാത്ര. നാവികസേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്തായിരിക്കും ആദ്യഘട്ട തിരച്ചില്‍ നടത്തുക.

കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെഡ്ജര്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്. ഡ്രഡ്ജര്‍ എത്തുന്ന മുറയ്ക്ക് ഗംഗാവലി പുഴയില്‍ തിരച്ചില്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തുടങ്ങി. ലോറിയുടെ മുകളില്‍ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ആഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടു കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം

വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടുക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

Published

on

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടുക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ഏഴ് വര്‍ഷമായി താന്‍ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സുനിയുടെ വാദം. നിരന്തരം ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് പിഴ ചുമത്തിയിരുന്നു. ഇത് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

 

Continue Reading

Health

മഞ്ചേരിയില്‍ എംപോക്‌സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.

Published

on

മഞ്ചേരിയിൽ മങ്കി പോക്‌സ്‌ രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല

Continue Reading

Trending